03:02pm 09 November 2026
NEWS
ജനാധിപത്യം അട്ടിമറിക്കാനുള്ള ഒരു പ്രവർത്തനത്തിനും സിപിഎം അന്നുമില്ല, ഇന്നുമില്ല, നാളെയുമുണ്ടാകില്ല: എം വി ​ഗോവിന്ദൻ
16/05/2025  07:58 PM IST
nila
ജനാധിപത്യം അട്ടിമറിക്കാനുള്ള ഒരു പ്രവർത്തനത്തിനും സിപിഎം അന്നുമില്ല, ഇന്നുമില്ല, നാളെയുമുണ്ടാകില്ല: എം വി ​ഗോവിന്ദൻ

തിരുവനന്തപുരം: ജനാധിപത്യം അട്ടിമറിക്കാനുള്ള ഒരു പ്രവർത്തനത്തിനും സിപിഎം കൂട്ടുനിൽക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. ജി.സുധാകരനെ പോലെയുള്ളവർ പറയുമ്പോൾ ശ്രദ്ധിച്ചു പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയെന്ന മുതിർന്ന സിപിഎം നേതാവ് ജി സുധാകരന്റെ പ്രസ്താവന വിവാദമായ പശ്ചാത്തലത്തിലാണ് എം വി ​ഗോവിന്ദന്റെ പ്രതികരണം. 

ജനാധിപത്യം അട്ടിമറിക്കാനുള്ള ഒരു തരത്തിലുള്ള പ്രവർത്തനത്തിനും സിപിഎം അന്നുമില്ല, ഇന്നുമില്ല, നാളെയുമുണ്ടാകില്ല. നിയമം നിയമത്തിന്റെ വഴിക്കു പോകും. അതിന് എന്തിനാണ് പാർട്ടിയുടെ പിന്തുണയെന്നും എം വി ​ഗോവിന്ദൻ ചോദിച്ചു., പ്രസ്താവന സുധാകരൻ തന്നെ തിരുത്തിയിട്ടുണ്ടെന്നും എം.വി.ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

യുവഅഭിഭാഷകയെ മർദിച്ച കേസിലെ പ്രതിയായ ബെയ്‌ലിൻ ദാസ് ഇടതുപക്ഷക്കാരനല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. പ്രതിക്ക് ഇടതുബന്ധമുണ്ടെന്നു പ്രചാരിപ്പിക്കാൻ ചിലർ ശ്രമിക്കുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ തെറ്റായ സമീപനങ്ങൾ ആശങ്കയുണ്ടാക്കുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. സർക്കാർ ഇക്കാര്യം തിരുത്തണം. ജനീഷ് കുമാർ എംഎൽഎ ഉയർത്തിയ വിവാദം പാർട്ടി ചർച്ച ചെയ്തിട്ടില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img